സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് രോഗബാധയുണ്ടാകുന്നു

സംസ്ഥാനത്ത് അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്ന് രോഗബാധയുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ ഒന്ന് ചില ചരക്ക് വാഹനങ്ങള്‍ വന്നപ്പോള്‍ അതിലൂടെ രോഗം ലഭിച്ചവയുണ്ട്. അത്തരത്തിലുള്ള കേസുകള്‍ കണ്ടെത്താനും ക്വാറന്റീന്‍ ചെയ്യാനും കഴിയുന്നുണ്ട്. നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതി മാറാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
നിയന്ത്രണം വകവയ്ക്കാതെ കൂട്ടം കൂടാനുള്ള പ്രവണത പലയിടത്തും വരുന്നുണ്ട്. കടപ്പുറത്ത് മത്സ്യലേലവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ട്. കൂട്ടംകൂടാതിരിക്കാനാണ് മറ്റൊരു സംവിധാനം ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്താകെ ഇത് വിജയിച്ചു. എന്നാല്‍ വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലം വിളി നടന്നു. അതുപോലെ തന്നെ ചില കമ്പോളങ്ങളിലും വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here