Advertisement

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു

April 30, 2020
1 minute Read

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് 583 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 27 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ പുതുതായി 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം വ്യാപനം തുടരുന്ന പൂനെയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

മഹാരാഷ്ട്രയില്‍ മരണനിരക്കും രോഗവ്യാപനവും ഒരേസമയം ഉയര്‍ന്ന് നില്‍കുന്ന സാഹചര്യം തുടരുകയാണ്. 10,498 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 459 പേര്‍ മരിച്ചു. സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 583 പോസിറ്റീവ് കേസുകളില്‍ 417 എണ്ണം മുംബൈയിലാണ് . ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 7061 ആയി ഉയര്‍ന്നു. മരണസംഖ്യ 290. തുടര്‍ച്ചയായി ഏഴാം ദിനമാണ് ധാരാവിയില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 25 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ 369 ആയി ചേരിയിലെ രോഗബാധിതരുടെ എണ്ണം.

താനെയില്‍ 943 പേരാണ് രോഗബാധിതരായി ഉള്ളത്.പൂനെയില്‍ ഇതുവരെ 1760 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 88 മരണവും റിപ്പോര്‍ട്ട് ചെയ്തു.രോഗവ്യാപനം തുടരുന്ന പൂനെയില്‍ മെയ് 3 വരെ നിയന്ത്രണം കടുപ്പിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. പൂനെയിലെ 23 ഹോട്ട്സ്പോട്ടുകളിലാണ് നിയന്ത്രണം.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top