20 പന്തുകളിൽ 42 റൺസ്; ജസ്പ്രീത് ബുംറയുടെ ബീസ്റ്റ് മോഡ് വീഡിയോ വൈറൽ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഗുജറാത്തുകാരനായ ബുംറ തൻ്റെ അസാധാരണ ബൗളിംഗ് ആക്ഷനിലൂടെയാണ് ശ്രദ്ധ നേടുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങളുടെ ബലത്തിൽ, 2016ൽ ദേശീയ ടീമിൽ ഇടം നേടിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏകദിന ക്രിക്കറ്റിലെ മികച്ച ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അടുത്തിടെ മാത്രം നഷ്ടമായ ബുംറ ഇന്ത്യക്കായി എട്ടാമതും ഒൻപതാമതുമൊക്കെയാണ് ബാറ്റിംഗിന് ഇറങ്ങുന്നത്. പക്ഷേ, ബാറ്റിംഗിലും തനിക്ക് പിടിയുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ താരം തന്നെ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.
വിരമിച്ച ദേശീയ താരം യുവരാജ് സിംഗുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റാണ് രംഗം ഒന്ന്. ബുംറയുടെ മോശം ബാറ്റിംഗ് പ്രകടനത്തെ യുവി പരിഹസിച്ചു. നിനക്ക് ഐപിഎല്ലിലും ടെസ്റ്റിലും ഏകദിനത്തിലും വളരെ കുറച്ച് റൺസ് മാത്രമല്ലേയുള്ളൂ എന്ന യുവിയുടെ ട്രോളിനു പകരമായാണ് ബുംറ ആ സത്യം വെളിപ്പെടുത്തിയത്: “ഗോവക്കെതിരെ 20 പന്തിൽ ഞാൻ 42 റൺസ് നേടിയിട്ടുണ്ട്”.
രംഗം രണ്ട്. യുവിയോട് സത്യം വെളിപ്പെടുത്തിയ ബുംറ പിന്നീട് ചെയ്തത് തൻ്റെ ഡിഫറൻ്റ് മോഡിലുള്ള വീഡിയോ പങ്കുവെക്കുകയായിരുന്നു. ‘ആരാധക അഭ്യർത്ഥന മാനിച്ച് (പ്രത്യേകിച്ചും യുവരാജിൻ്റെ) അവതരിപ്പിക്കുന്നു, ജസ്പ്രീത് ബുംറ 2017ൽ കളിച്ച മാച്ച് വിന്നിംഗ് ഇന്നിംഗ്സ്’ എന്ന് വീഡിയോക്ക് ബുംറ അടിക്കുറിപ്പെഴുതുകയും ചെയ്തു.
2017ൽ ഗോവക്കെതിരായ മത്സരത്തിലായിരുന്നു ബുംറയുടെ അതിമാരക ബാറ്റിംഗ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മുംബൈ ഇന്ത്യൻസും പങ്കുവച്ചിട്ടുണ്ട്.
Story Highlights: On popular demand by Yuvraj Singh, Jasprit Bumrah shares video of his 20-ball 42 – Watch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here