സർക്കാരിന്റേത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെന്ന് മന്ത്രി തോമസ് ഐസക്

ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് സർക്കാരിനെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ പൊതുജനാഭിപ്രായം സർക്കാരിന് അനുകൂലമാണ്. ജീവനക്കാരുടെ സാലറി കട്ട് ചെയ്യരുതെന്നാണ് സർക്കാർ നിലപാട്. താത്ക്കാലികമായി ശമ്പളം മാറ്റുകയാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.
മെയ് നാലാം തീയതി നിലവിൽ ഉള്ള രീതിയിൽ ശമ്പളം പിടിക്കും. പിടിക്കുന്ന ശമ്പളം എന്നു തിരിച്ചു കൊടുക്കും എന്നത് പീന്നീട് പറയും. മാറ്റിവയ്ക്കുന്ന ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതിനായി പ്രത്യേക അക്കൗണ്ട് ഉണ്ടാകും. 5 മാസം കൊണ്ട് 2500 കോടി മാറ്റിവയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞുത്. എതിര്‍പ്പ് ഉള്ളവർക്ക് ഇനിയും കോടതിയിൽ പോകാം. അതവരുടെ സ്വാതന്ത്ര്യമാണെന്നും മന്ത്രി പറഞ്ഞു
ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ല. ഹൈക്കോടതി രജിസ്ട്രാർ പറഞ്ഞ വാദത്തെ അംഗീകരിക്കുന്നു. സർക്കാരിന് അങ്ങനെ ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം കേന്ദ്ര സർക്കാർ സഹായം അനുവദിക്കണം. കേന്ദ്രം ഒരു സഹായവും നൽകുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ് ഇതര സംസ്ഥാന തൊഴിലാളികൾ. എന്നാൽ കേന്ദ്രം കൈകഴുകുകയാണ്. സംസ്ഥാനം അവരെ കൈവിടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here