ചെന്നൈ കോർപ്പറേഷനിലെ 19 ജീവനക്കാർക്ക് കൊവിഡ്

ചെന്നൈ കോർപ്പറേഷനിലെ 19 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
അതേസമയം, തമിഴ്‌നാട്ടില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണത്തില്‍ ഒറ്റ ദിവസം കൊണ്ട് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 161 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 138 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2323 ആയി.
തൊട്ടടുത്തുള്ള ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ മുന്നൂറലധികം ആളുകള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ കൊവിഡ് രോഗം ബാധിച്ച 1258 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ പരിശോധന നടത്തിയവരില്‍ 1,15,761 പേരുടെ ഫലവും നെഗറ്റീവാണ്. രോഗവ്യാപാനം തടയാന്‍ തമിഴ്‌നാട്ടില്‍ പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് ഏരിയകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ്.
Story highlights-19 employees from chennai corporation confirmed corona today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here