പ്രവാസി ധനസഹായം ലഭിക്കാന്‍ വിമാന ടിക്കറ്റ് നിര്‍ബന്ധമല്ല

ജനുവരി ഒന്നിനോ, ശേഷമോ നാട്ടിലെത്തി ലോക്ക്ഡൗണ്‍ മൂലം മടങ്ങിപ്പോകാന്‍ സാധിക്കാത്ത വിദേശ മലയാളികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന ധനസഹായം ലഭിക്കാന്‍ വിമാന ടിക്കറ്റ് നിര്‍ബന്ധമില്ലെന്ന് നോര്‍ക്ക. 5000 രൂപയുടെ ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിമാന ടിക്കറ്റ് നിര്‍ബന്ധമല്ലെന്നും നാട്ടില്‍ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജ് അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും നോര്‍ക്ക സിഇഒ അറിയിച്ചു.
കാലാവധി കഴിയാത്ത വിസ, പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകര്‍പ്പ് ഇല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിക്കില്ല. മെയ് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.
Story Highlights: coronavirus, Lockdown, NORKA Roots,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here