Advertisement

ഗ്രേറ്റ തുൻബർഗിന് പിന്തുണ അറിയിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര

May 1, 2020
10 minutes Read

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് യൂണിസെഫുമായി ചേർന്ന് നടത്തുന്ന ക്യാമ്പയിന് പിന്തുണ അറിയിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കരുതലില്ലാതെ കഴിയുന്ന കുട്ടികളെ സംരക്ഷിക്കാൻ ഗ്രേറ്റ നടത്തുന്ന ക്യാമ്പയിന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ബോളിവുഡ് താരം ആലിയ ഭട്ടും പിൻതുണ അറിയിച്ചിട്ടുണ്ട്.

 

‘ആവശ്യകതയ്ക്ക് ഊന്നൽ നൽകിയതിന്, നിങ്ങളുടെ തലമുറയെ ഒരുമിച്ചുകൊണ്ടുവന്നതിന്, നിങ്ങളുടെ തലമുറയ്ക്ക് വേണ്ടത് എന്ത് എന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഇനിയും ഏറെ ചെയ്യാനുണ്ടെന്നും വ്യക്തമാക്കിതന്നതിന് നന്ദി ഗ്രേറ്റ തുൻബർഗ്. നമുക്ക് കഴിയാൻ ഈ ഭൂമി മാത്രമല്ലേ ഉള്ളൂ’ – പ്രിയങ്ക ട്വീറ്റ് ചെയ്തു. ഗ്രേറ്റ തുൻബർഗിന്റെ പ്രസംഗത്തിന്റെ ലിങ്ക് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്ക ഇങ്ങനെ കുറിച്ചത്.

അതേസമയം, ഗ്രേറ്റ തുൻബർഗിന്റെ വീഡിയോ പങ്കുവച്ച് അവൾ സന്തോഷവതിയായ പെൺകുട്ടിയാണെന്നും നല്ല ഭാവിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കുറിച്ചു. കേൾക്കൂ, പഠിക്കൂ, ചിന്തിക്കൂ, പ്രവർത്തിക്കൂ എന്നാണ് വീഡിയോ പങ്കുവച്ച് ആലിയ കുറിച്ചത്.

യുഎൻ ഉച്ചകോടിയിൽ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാൻസ്, ജർമ്മനി, ബ്രസീൽ, അർജന്റീന, ടർക്കി എന്നീ രാജ്യങ്ങൾക്കെതിരെ ഗ്രേറ്റ നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Story highlight:  support of Bollywood actress Priyanka Chopra Greta Thunberg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top