Advertisement

കേരളത്തിലെ തൊഴിലില്ലായ്മ നിരക്കിൽ വൻ വർധനവ്

May 1, 2020
1 minute Read

കേരളത്തിലെ തൊഴിലില്ലായ്മ നിരക്കിൽ വർധിക്കുന്നതായി കണക്കുകൾ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ)യുടെ വിലയിരുത്തൽ അനുസരിച്ച് 2020 ഏപ്രിലിൽ മാസത്തെ മാത്രം തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണ്.കഴിഞ്ഞ 40 മാസത്തിനിടയിലുണ്ടായ ഉയർന്ന നിരക്കാണിത്.എന്നാൽ, ഇത് ദേശീയ ശരാശരിയെക്കാൾ കുറവാണ്. 23.5ശതമാനമാണ് തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി നിരക്ക്.

2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 4.3ശതമാനമായിരുന്നു കേരളത്തിലെ തൊഴിൽ രഹിതർ. തമിഴ്‌നാട്ടിൽ 49.8ശതമാനവും, ജാർഖണ്ഡിൽ 47.1ശതമാനം, ബീഹാറിൽ 46.6ശതമാനമാണ് തൊഴിൽ രഹിതരായിട്ടുള്ളവർ.

അതേസമയം, തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളാണ് പഞ്ചാബ്, ചത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ. (2.9%),(3.4%)(6.2%) എന്നിങ്ങനെയണ് ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക്.

Story highlights-Huge increase in unemployment rate in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top