മതവികാരം വൃണപ്പെടുത്തിയെന്ന കേസ്; പ്രശാന്ത് ഭൂഷന്റെ അറസ്റ്റ് വിലക്കി സുപ്രിംകോടതി

രാമായണം സീരിയൽ സംപ്രേഷണവുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെടുത്തിയെന്ന കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ അറസ്റ്റ് വിലക്കി സുപ്രിംകോടതി. കടുത്ത നടപടിയെടുക്കരുതെന്ന് ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി.
ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള പരിപാടികൾ കാണാം. ജനങ്ങൾ ചില കാര്യങ്ങൾ കാണാൻ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ, പ്രശാന്ത് ഭൂഷനോട് ചോദിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷന്റെ ഹർജി വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
മാർച്ച് 28 ന് പ്രശാന്ത് ഭൂഷൺ ചെയ്ത ട്വീറ്റാണ് കേസിനാധാരം. രാമായണവും മഹാഭാരതവും പുനഃസംപ്രേക്ഷണം തുടങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കാനായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ചിത്ര സഹിതം പോസ്റ്റിട്ടിരുന്നു. ഈ ട്വീറ്റിനെ വിമർശിച്ചു കൊണ്ടാണ് ഭൂഷൺ ട്വീറ്റ് ചെയ്തത്. ആളുകൾ കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ, ലോക്ക് ഡൗണിൽ വിഷമിക്കുമ്പോൾ ഹൃദയ ശൂന്യരായ കേന്ദ്ര മന്ത്രിമാർ രാമായണവും മഹാഭാരതവും പോലുള്ള മയക്കു മരുന്ന് ഉപയോഗിച്ചു ആഘോഷിക്കയാണെന്നായിരുന്നു ഭൂഷന്റെ ട്വീറ്റ്.
Story highlights-Supreme Court grants protection to lawyer Prashant Bhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here