കൊവിഡ് : തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നത് 905 പേര്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നവരുടെ എണ്ണം 905 ആയി. ഇതില്‍ 885 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്ന് പേര്‍ ആശുപത്രി വിടുകയും ചെയ്തു.
31 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 1265 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 1225 സാമ്പിളുകളുടെ ഫലം ലഭിച്ചു. 40 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം തുടരുകയാണ്. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 48 പേരെയും മത്സ്യചന്തയില്‍ 21 പേരെയും പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 94 പേരെയും സ്‌ക്രീനിംഗിന് വിധേയരാക്കി.
Story Highlights-Thrissur, 905 people remain under surveillance, coronavirus, covid19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here