Advertisement

ആളും ആരവവുമില്ല; തൃശൂർ പൂര വിളംബര ദിനത്തിൽ വിജനമായി തെക്കേഗോപുരനടയുടെ മുൻവശം

May 1, 2020
1 minute Read

തൃശൂർ പൂര വിളംബര ദിനത്തിലും വിജനമായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയുടെ മുൻവശം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂര വിളംമ്പരം ഉണ്ടായില്ല. മുൻ നിശ്ചയിച്ച പ്രകാരം നാളെ തൃശൂർ പൂര ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് നടക്കും.

മുൻവർഷങ്ങളിലെ പൂരവിളംബര ദിനത്തിൽ ആയിരങ്ങളായിരുന്നു തെക്കേ ഗോപുരത്തിനു മുന്നിൽ തടിച്ചു കൂടിയത്. നെയ്തലക്കവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പൻ നട തുറന്നു വരുന്നത് കാണാൻ അക്ഷമരായി കാത്തുനിന്നു പൂരാസ്വാദകർ. പക്ഷേ ഇത്തവണ കൊവിഡ് ഭീതിയിൽ ആളൊഴിഞ്ഞ അവസ്ഥയിലാണ് തെക്കേ നടയുടെ മുൻവശം. പൂരവിളംമ്പരം ഉണ്ടായില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിനകത്തെ ചടങ്ങുകളിലേക്ക് പൂരം ചുരുങ്ങിയതോടെ തെക്കേഗോപുര നട അടഞ്ഞു തന്നെ കിടന്നു. ചരിത്രത്തിലാദ്യമായി നാളെ നടക്കേണ്ട പൂരവും താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ മാത്രമായി നടക്കും. 36 മണിക്കൂർ നീണ്ട കാഴ്ച്ചകളുടെയും കേൾവിയുടെയും വിസ്മയവും ഇത്തവണയുണ്ടാകില്ല.

Story Highlights- thrissur pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top