Advertisement

 ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ്

May 2, 2020
1 minute Read

ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്. ഇതോടെ ഈ ബറ്റാലിയിനിൽ മൊത്തം 122 പേർ രോഗബാധിതരായി. 100 പേരുടെ കൂടി പരിശോധന ഫലം കൂടി വരാനുണ്ട്. അസം സ്വദേശിയായ ഒരു ജവാൻ കഴിഞ്ഞാഴ്ച്ച ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

സിആർപിഎഫ് പാരാമെഡിക് യൂണിറ്റിൽ നഴ്സിംഗ് അസിസ്റ്റന്റായ ജവാനായിരുന്നു 31 ആം ബറ്റാലിയനിൽ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 21 നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് ബറ്റാലിയനിൽ രോഗം വ്യാപിച്ചത്.

രോഗപ്രതിരോധത്തിന്റെ ഭാഗമായി ഡ്യൂട്ടി വാഹനങ്ങളിൽ സാനിറ്റൈസർ മെഷീനുകൾ സ്ഥാപിക്കുന്നത് എല്ലാ കമ്പനികളും ഉറപ്പാക്കണമെന്ന് സിആർപിഎഫ് നിർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടി ആവശ്യങ്ങൾക്ക് കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

Story highlights-covid confrom 68 CRPF jawans in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top