ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ജാമിഅ മില്ലിയ സർവകലാശാല

ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാല ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് വീടുകളിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടിയതിനാലാണ് സർവകലാശാല ഈ തീരുമാനമെടുത്തത്. സർവകലാശാലയ്ക്ക് അടുത്തുള്ള ചിലയിടങ്ങൾ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സമീപത്തുള്ള ചില സ്ഥലങ്ങൾ സീൽ ചെയ്യപ്പെട്ടിരിക്കുന്നുവെന്നും സർവകലാശാല വിദ്യാർത്ഥികളെ അറിയിച്ചു.
കൂടാതെ സെപ്തംബറിലായിരിക്കും സർവകലാശാലയിൽ പുതിയ അക്കാദമിക് വർഷം തുടങ്ങുകയെന്നും സർവകലാശാല പ്രസ്താവന ഇറക്കി. സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്ന യാത്രാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും ഹോസ്റ്റലിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും സർവകലാശാല.
‘കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർവകലാശാല അടക്കുകയാണ്. റെഗുലർ വിദ്യാർത്ഥികൾക്കായി ആഗസ്റ്റിൽ സർവകലാശാല തുറക്കുന്നതായിരിക്കും. സെപ്റ്റംബറിൽ ആയിരിക്കും പുതിയ അധ്യന വർഷം ആരംഭിക്കുക’ എന്നാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സർവകലാശാല പ്രസ്താവന ഇറക്കിയത്. ഈ സാഹചര്യത്തിൽ ഹോസ്റ്റൽ നടത്തിപ്പിന് ബുദ്ധിമുട്ടാണ്. ഹോസ്റ്റലുകളിൽ അറ്റകുറ്റപണികൾ ആവശ്യവും. സ്ഥാപനം അണുവിമുക്തമാക്കണം. അതിനാൽ ഹോസ്റ്റലിൽ നിന്ന് മുഴുവൻ വിദ്യാർത്ഥികളും ഒഴിഞ്ഞ് പോകണമെന്നും സർവകലാശാല അധികൃതർ. ‘ലോക്ക് ഡൗണിനെ തുടർന്ന് ഹോസ്റ്റലുകളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾ സംസ്ഥാനം ഏർപ്പെടുത്തുന്ന ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി യാത്രാ പ്രോട്ടോക്കോൾ അനുസരിച്ച് വീടുകളിലേക്ക് പോകണം.’ എന്നും പ്രസ്താവനയിൽ സർവകലാശാല അറിയിച്ചു.
Story highlights-jamia millia university, hostelites to go back home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here