കൊവിഡ് പ്രതിരോധത്തിന് പത്തുവയസുകാരന്റെ വെബ്‌സൈറ്റ്

കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വെബ് സൈറ്റ് നിർമിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി. ഷാർജയിൽ താമസിക്കുന്ന കായംകുളം സ്വദേശി അർജുനാണ് കൊവിഡ് വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്‌സൈറ്റ് ഒരുക്കി വ്യത്യസ്തനായിരിക്കുന്നത്.
read also: സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി
കൊവിഡിനെ പ്രതിരോധിക്കാൻ കൈക്കൊള്ളേണ്ട മുൻ കരുതൽ മുതൽ ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരങ്ങൾ വരെ വെബ്‌സൈറ്റിലുണ്ട്. കൊവിഡ് മൂലം പുറത്തിറങ്ങാൻ സാധിക്കാത്ത ഒഴിവുവേളകൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കണമെന്ന ചിന്തയാണ് വെബ്‌സൈറ്റ് എന്ന ആശയത്തിലേക്ക് അർജുനെ എത്തിച്ചത്. ഇടയ്ക്കിടെ കൈകൾ ശുചിയായി സൂക്ഷിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വെബ്‌സൈറ്റ് ഉപകരിക്കുമെന്നാണ് അർജുൻ കരുതുന്നത്. അർജുന് പൂർണ പിന്തുണയുമായി അച്ഛൻ സുജീവും അമ്മ ജയശ്രീയും ഒപ്പമുണ്ട്.
വീഡിയോ
story highlights- corona virus, website, arjun, 5th standard student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here