കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 22,395 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

കോഴിക്കോട് ജില്ലയില്‍ ആകെ 22,395 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.
ഇന്ന് 340 പേരാണ് വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയത്. നിലവില്‍ 1047 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നത്. പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 15 പേരാണ് ഇന്ന് വീടുകളുലേക്ക് മടങ്ങിയത്.
ഇന്ന് 129 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ആകെ 1912 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1695 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1665 എണ്ണം നെഗറ്റീവ് ആണ്. 217 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ ഒരു തമിഴ്നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയുമുള്‍പ്പെടെ നാല് പേരാണ് കൊവിഡ് 19 പോസിറ്റീവായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Story Highlights-22,395 people completed surveillance period kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here