ആരോഗ്യ പ്രവർത്തകർക്കും കേരളാ പൊലീസിനും ആദരവുമായി സൈന്യം

കൊവിഡിനെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികൾക്ക് ആകാശ സല്യൂട്ട് സമർപ്പിച്ച് സൈന്യം. പുഷ്പവൃഷ്ടി നടത്തിയും കേക്ക് മുറിച്ചും ബാൻറ് വായിച്ചുമാണ് തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകർക്കും പൊലീസിനും സൈന്യം ആദരമർപ്പിച്ചത്. ജീവിതത്തിലെ അമൂല്യ നിമിഷമെന്നായിരുന്നു സൈന്യത്തിന്റെ ആദരവിനോട് ആരോഗ്യപ്രവർത്തകരുടെ പ്രതികരണം.
തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് വ്യോമസേന പുഷ്പവൃഷ്ടി നടത്തിയത്. ബാന്റ് വാദ്യത്തോടെയും മധുരം നൽകിയുമായിരുന്നു കരസേനയുടെ ആദരം. സൈന്യത്തിന്റെ ബഹുമതിക്ക് കൈവീശി ആരോഗ്യപ്രവർത്തകർ നന്ദി അറിയിച്ചു.
also read:കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ സൈന്യം
പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും ബാൻറ് വായിച്ചുമായിരുന്നു പൊലീസുകാരോടുളള നന്ദി സൈന്യം പ്രകടിപ്പിച്ചത്. സൈന്യത്തിന്റെ സംഭാവനയായി ഗ്ലൗസ്, മാസ്‌ക്, കുട്ടികൾ വരച്ച ആശംസാ കാർഡുകൾ എന്നിവ പൊലീസിന് കൈമാറി. മറ്റ് സന്നദ്ധ പ്രവർത്തകർക്കൊപ്പം പൊലീസിന്റെ സേവനവും വിലമതിക്കപ്പെടുന്നുവെന്ന് ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി പറഞ്ഞു. ലോക്ക് ഡൗണിലെ പൊലീസിന്റെ പ്രവൃത്തകളെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ രാത്രി നാവികസേനയുടേയും തീരസംരക്ഷണ സേനയുടേയും നേതൃത്വത്തിൽ വൈദ്യുത ദീപാലങ്കാരവും ഉണ്ടാകും.
Story highlights-army ,salute kerala police, health workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here