തേനി വഴി അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുവരെ കടത്തി വിടുക കുമളി ചെക്ക് പോസ്റ്റ് വഴി മാത്രം

ലോക്ക് ഡൗണിൽ അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ആളുകൾ തിരികെ എത്തുമ്പോൾ സ്വീകരിക്കാനായി കുമളിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. തമിഴ്‌നാട്ടിലെ തേനി വഴി എത്തുന്നവരെ കുമളി ചെക്ക് പോസ്റ്റ് വഴി മാത്രമാണ് കടന്നു വരാൻ അനുവദിക്കുന്നത്. ഇടുക്കി ജില്ലയിലെ മറ്റു ചെക്ക്‌പോസ്റ്റുകൾ വഴി യാത്ര അനുവദിക്കില്ല.
തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് പ്രധാനമായും കുമളി വഴി എത്തിക്കുന്നത്. കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ 500 പേർക്ക് ഇരിക്കാവുന്ന പന്തൽ ഇതിനായി ക്രമീകരിച്ചുണ്ട്. തമിഴ്‌നാട് അതിർത്തി കടന്ന് എത്തുന്നവരെ ഇവിടെ പരിശോധിക്കും. രോഗ ലക്ഷണം ഉള്ളവരെ കുമളി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. പൊലീസ് , ആരോഗ്യ, റവന്യു വകുപ്പുകൾ സംയുക്തമായിട്ടാണ് പരിശേധന നടത്തുക.
പ്രത്യേകം സജ്ജീകരിക്കുന്ന കൗണ്ടറുകളിൽ സാമൂഹിക അകലം പാലിച്ചാകണം ആളുകൾ പരിശോധനയ്ക്ക് വിധേയമാകേണ്ടത്. പൊലീസിന്റെ നിയന്ത്രണത്തിലാകും ആളുകളെ കടത്തിവിടുക. ലഘുഭക്ഷണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ഇവർക്കായി ഒരുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുന്നവർക്കുള്ള സൗകര്യവും ഇതെ രീതിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Story highlight: Only through the Kumali check post can you pass through Theni to neighboring states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here