ഇപ്പോഴത്തെ സിനിമകൾ 90കളിൽ ആയിരുന്നെങ്കിലോ?; പോസ്റ്ററുകൾ വൈറൽ

പുതിയ സിനിമാ പോസ്റ്ററുകൾ പഴയ താരങ്ങളെ വെച്ച് പുനർനിർമിച്ച് യുവാവ്. ദിവാകൃഷ്ണ വിജയകുമാർ എന്ന തിരുവനന്തപുരം സ്വദേശിയാണ് പുതിയ സിനിമാ പോസ്റ്ററുകളിൽ പഴയ താരങ്ങളെ ‘കാസ്റ്റ്’ ചെയ്ത് ശ്രദ്ധ നേടുന്നത്. പോസ്റ്ററുകൾ ഫേസ്ബുക്കിൽ വൈറലാവുകയാണ്.
Story Highlights: മെ ഷായർ തോ നഹീ; ഋഷി കപൂറിനു പകരം കരൺ ജോഹർ: വീഡിയോ വൈറൽ
‘ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ (PicsArt) ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ 90s ൽ വന്നിരുന്നെങ്കിലോ, 90s ലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക.’- ദിവാകൃഷ്ണ പോസ്റ്ററുകൾക്കൊപ്പം കുറിക്കുന്നു.
Story Highlights: ഈ വൈറലായ ചിത്രങ്ങൾക്ക് പിന്നിലുള്ളത് അരുൺ ലാൽ എന്ന കലാകാരന്റെ കൈയ്യൊപ്പ്
17 പോസ്റ്ററുകളിലാണ് ദിവാകൃഷ്ണ തൻ്റെ ഭാവന പ്രയോഗിച്ചത്. തമാശയിൽ ഭരത് ഗോപി, ഡ്രൈവിംഗ് ലൈസൻസ്, വരത്തൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, പുണ്യാളൻ അഗർബത്തീസ് എന്നീ സിനിമകളിൽ മോഹൻലാൽ, ഏകലവ്യനിൽ ജയൻ, മൈ ബോസ്, വെറുതേ ഒരു ഭാര്യ എന്നീ സിനിമകളിൽ പ്രേം നസീറും ഷീലയും, മായാനദിയിൽ നസീറും ശാരദയും, അയ്യപ്പനും കോശിയും സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും, മുംബൈ പൊലീസ് എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും റഹ്മാനും, മൂത്തോനിൽ മമ്മൂട്ടി, ജോമോൻ്റെ സുവിശേഷങ്ങളിൽ ജയറാമും തിലകനും, കോട്ടയം കുഞ്ഞച്ചനിൽ പൃഥ്വിരാജ്, മഹേഷിൻ്റെ പ്രതികാരത്തിൽ കമൽ ഹാസൻ, വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ പ്രേം നസീർ, ജയറാം, ശ്രീവിദ്യ, ശോഭന എന്നിവർ, ഉണ്ടയിൽ രജനികാന്ത് എന്നിങ്ങനെയാണ് പുതുക്കിയ പോസ്റ്ററുകൾ.
Story Highlights: old actors in new movies posters viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here