വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് സ്വദേശി മുരളിയുടെ ഭാര്യ ഓമനയുടെ മൃതദേഹമാണ് ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെ കണ്ടെത്തിയത്.
വീടിന് അമ്പത് മീറ്റർ അകലെയുള്ള റബർപുരയിടത്തിലാണ് നാൽപ്പതുകാരിയായ ഓമനയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കിടന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിവരെ ഓമന വീട്ടിലുണ്ടായിരുന്നുവെന്നാണു മകൾ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. ഉഭക്ഷണം കഴിഞ്ഞ് താൻ ഉറങ്ങാൻ പോകുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഉണർന്നശേഷം അമ്മയെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നതെന്നുമാണ് മകളുടെ മൊഴി.
also read:അറയ്ക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാടായ മാനന്തവാടിയില്‍ സംസ്‌ക്കരിച്ചു
വെഞ്ഞാറമ്മൂട് എസ് ഐ മധുവിന്റെ നേതൃത്വത്തിലെത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. ഓമനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം തിങ്കളാഴ്ച്ച സംസ്‌കാരിക്കും.
Story highlights-The body of a housewife was found burnt to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here