വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരുടെയും റൂട്ട്മാപ്പ് ഇന്ന് പുറത്തുവിടും

വയനാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടേയും റൂട്ട്മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിടും. കഴിഞ്ഞ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ ഭാര്യക്കും അമ്മക്കും ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ട്രക്ക് ഡ്രൈവര്‍ കൂടുതല്‍ ആളുകളുമായി ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേരുടെ പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Read More: കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്നലെ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ അമ്മ, ഭാര്യ എന്നിവര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം കുറവാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഡ്രൈവര്‍ക്കൊപ്പം ചെന്നൈ മാര്‍ക്കറ്റില്‍ പോയി വന്ന ക്ലീനറുടെ മകന്‍ കൂടുതല്‍ ഇടങ്ങളില്‍ പോയതായും ആളുകളുമായി അടുത്തിടപഴകിയതായും വിവരമുണ്ട്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ റൂട്ട് മാപ്പില്‍ പ്രസിദ്ധപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ ഇടങ്ങളില്‍ പോയതായും ജില്ലാഭരണകൂടം കരുതുന്നു. ഇതിനാല്‍ ഇവരുമായി അടുത്തിടപഴകിയ കൂടുതല്‍ ആളുകളെ പരിശോധനക്ക് വിധേയമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അതേസമയം, രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ നാട്ടിലും മാനന്തവാടിയിലും റാൻഡം ടെസ്റ്റ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചവര്‍ക്കൊന്നും ലക്ഷണങ്ങള്‍ ഇല്ലെന്നിരിക്കെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനം.
Story Highlights: coronavirus, Covid 19, wayanad, route map,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here