Advertisement

ഷാരൂഖ് ഖാൻ നിർമിക്കുന്ന ‘ബേതാൾ’ വെബ് സീരീസ് നെറ്റ്ഫ്‌ളിക്‌സിൽ വരുന്നു

May 6, 2020
6 minutes Read

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ്‌സ് നിർമിക്കുന്ന വെബ് സീരീസ് വരുന്നു. ‘ബേതാൾ’ എന്നാണ് വെബ് സീരീസിന്റെ പേര്. ഓൺലൈൻ സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സിലാണ് സീരീസ് റിലീസ് ചെയ്യുന്നത്. ഈ മാസം 24ാം തീയതി സീരീസ് റിലീസ് ചെയ്യും.

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് വെബ് സീരീസിലൂടെ പറയുന്നത്. സോംബി ത്രില്ലർഗണത്തില്‍ പെടുത്താവുന്നതാണ് സീരീസ്. വിനീത് കുമാർ സിംഗ്, ആഹന കുംറ, സുചിത്രാ പിള്ള, ജിതേന്ദ്ര ജോഷി. മഞ്ജിരി പൂപാല, സൈന ആനന്ദി എന്നിവരാണ് സീരീസിലെ അഭിനേതാക്കൾ. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സീരീസിന്റെ സഹസംവിധായകൻ നിഖിൽ മഹാജനാണ്. ഗൗരവ് വർമയും നെറ്റ്ഫ്‌ളിക്‌സും റെഡ് ചില്ലീസ് എന്റർടെയിൻമെൻും ചേർന്നാണ് സീരീസിന്റെ നിർമാണം.

പാട്രിക് ഗ്രഹാം ആണ് സീരീസിന്റെ സംവിധാനം. നേരത്തെ ‘ഗെയുൾ’ എന്ന ഹൊറർ സീരീസ് അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതും നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്തിരുന്നത്. രാധികാ ആപ്‌തെ ആയിരുന്നു സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

 

sharukh khan, web series, bethal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top