ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനായി ടോം ക്രൂസും നാസയും; ചരിത്രത്തിൽ ആദ്യം

ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനൊരുങ്ങി ഹോളിവുഡ് നടൻ ടോം ക്രൂസും നാസയും. പ്രശസ്ത വ്യവസായിയും ശാസ്ത്രജ്ഞനുമൊക്കെയായ ഈലോൺ മസ്കിൻ്റെ ബഹിരാകാശ വാഹന നിർമ്മാണക്കമ്പനിയായ സ്പേസ് എക്സുമായി സഹകരിച്ചാണ് പുതിയ പദ്ധതി. ആക്ഷൻ-അഡ്വഞ്ചർ വിഭാഗത്തിൽ പെട്ട സിനിമയാാവും ഇതെന്നാണ് സൂചന.
നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റിൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഷൂട്ട് നടക്കുക ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വെച്ചാവും എന്ന് അദ്ദേഹം പറയുന്നു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിവരം അറിയിച്ച ജിമ്മിന് ഈലോൺ മസ്ക് വിവരം സ്ഥിരീകരിച്ച് റിപ്ലേ നൽകുകയും ചെയ്തു.
NASA is excited to work with @TomCruise on a film aboard the @Space_Station! We need popular media to inspire a new generation of engineers and scientists to make @NASA’s ambitious plans a reality. pic.twitter.com/CaPwfXtfUv
— Jim Bridenstine (@JimBridenstine) May 5, 2020
ഭൂമിയിൽ നിന്ന് 250 മൈൽ അകലെയാണ് സ്പേസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ചിത്രീകരണത്തിനു മുൻപ് ടോം ക്രൊസിന് കൃത്യമായ പരിശീലനം നൽകേണ്ടി വരും. ബഹിരാകാശത്ത് ജീവിക്കുന്നതിനുള്ള പരിശീലനം പൂർണ്ണമായും നൽകാൻ 2 വർഷത്തോളം വേണ്ടി വരുമെന്നാണ് വിവരം.
read also:1998 മുതൽ 2020 വരെ; ഇർഫാൻ ഖാന്റെ സിനിമാ ജീവിതം ചിത്രങ്ങളിലൂടെ
മിഷൻ ഇംപോസിബിൾ സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് ടോം ക്രൂസ്. അപകടം പിടിച്ച ആക്ഷൻ സീനുകൾ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന അദ്ദേഹം ഇപ്പോൾ മിഷൻ ഇംപോസിബിൾ പരമ്പരയിലെ ഏഴാമത്തെ സിനിമയുടെ ചിത്രീകരണത്തിലാണ്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.
57 കാരനായ ടോം 1981ലാണ് അഭിനയ ജീവിതം തുടങ്ങിയത്. 19ആം വയസ്സിൽ എൻഡ്ലസ് ലവ് എന്ന സിനിമയിലെ അപ്രധാന റോളിലൂടെ സിനിമാഭിനയം ആരംഭിച്ച അദ്ദേഹം 83ലെ റിസ്കി ബിസിനസ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
Story highlights-tom cruise, NASA movie, outer space
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here