Advertisement

മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

May 7, 2020
1 minute Read
CYBER FRAUD

മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള തട്ടിപ്പ് സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐയ്ക്ക് കത്തയച്ചിട്ടുണ്ട്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അയയ്ക്കുന്നതെന്ന വ്യാജേന പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Story Highlights: kerala police, fake messages,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top