പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ കോ പൈലറ്റ് ഈ കൊച്ചി സ്വദേശി; ഓപറേഷൻ വന്ദേഭാരതിൽ പങ്കാളികളായി മലയാളികളും

നെടുമ്പാശേരിയിൽ നിന്ന് അബുദബിയിലേയ്ക്ക് തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ വലിയ ആത്മവിശ്വാസത്തിലാണ്. ക്യാബിൻ ക്രൂവിലെ ആറ് പേരിൽ അഞ്ച് പേരും മലയാളികളാണ്. അൻഷുൽ ഷിരോംഗാണ് പൈലറ്റ്. കൊച്ചി സ്വദേശിയായ റിസ്വിൻ നാസറാണ് കോ പൈലറ്റ്. ദീപക്ക്, റിയങ്ക, അഞ്ജന, തഷി എന്നിലരാണ് മറ്റ് ക്യാബിൻ ക്രൂ അംഗങ്ങൾ.
യാത്രക്കാരെ പരിചരിക്കാൻ എറണാകുളം മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച പരിശീലനം ആത്മവിശ്വാസം നൽകുന്നുവെന്ന് ക്യാപ്റ്റൻ റിസ്വാൻ നാസർ 24 നോട് പറഞ്ഞു. രാജ്യം തങ്ങളെ ഈ നിയോഗം ഏൽപ്പിച്ചതിൽ അഭിമാനിക്കുന്നു. ഒരു വൈമാനികനെന്ന നിലയിൽ തങ്ങളുടെ സുരക്ഷയിൽ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദബിയിൽ നിന്ന് 179 യാത്രക്കാരുമായി ഇന്ന് രാത്രി 9.40 ന് വിമാനം കൊച്ചിയിൽ തിരിച്ചെത്തും.
Story Highlights – malayalee pilot operation vande bharath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here