ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

ഉത്തർപ്രദേശിൽ കൊവിഡ് ബാധിതനായ മാധ്യമപ്രവർത്തകൻ മരിച്ചു. ഒരു ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന പങ്കജ് കുല്‍ശ്രേഷ്ഠ ആണ് മരിച്ചത്.
എസ്.എൻ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ബുധനാഴ്ച മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
read also: ഇന്ത്യയിൽ മരണം 1800 കടന്നു; 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും
മാധ്യമപ്രവർത്തകനെ കൂടാതെ രണ്ട് പേർ കൂടി ആഗ്രയിൽ കൊവിഡ് ബാധിച്ച് മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56000 കടന്നിരിക്കുകയാണ്. 1783 പേർ ഇതിനോടകം മരിച്ചുകഴിഞ്ഞു.
story highlights- coronavirus, journalist, agra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here