ആയോധനകല പരിശീലിച്ച് മോഹൻലാലിന്റെ മകൾ

ആക്ഷൻ രംഗങ്ങൾ എപ്പോഴും മാസ്മരികമായി ചെയ്യുന്ന കലാകാരനാണ് മലയാളികളുടെ സ്വന്തം മോഹൻലാൽ. മകൻ പ്രണവും അതുപോലെ തന്നെ. ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള രണ്ട് പേരുടെയും ആക്ഷൻ രംഗത്തെ പ്രകടനങ്ങൾ സിനിമകളിൽ പ്രേക്ഷകരെ ഹരം കൊള്ളിക്കാറുണ്ട്.
എന്നാൽ അച്ഛനെയും ഏട്ടനെയും പോലെ തനിക്കും ആക്ഷൻ രംഗങ്ങൾ വഴങ്ങുമെന്ന് തെളിയിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. തായ് ആയോധനകല പരിശീലിക്കുന്ന വിസ്മയയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. നിമിഷ നേരം കൊണ്ട് വീഡിയോ ആരാധകർ ഏറ്റെടുത്തു. മായാ മോഹന്‍ലാല്‍ എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചത്.
ഈയടുത്ത നാളുകളിൽ വിസ്മയ പങ്കുവെച്ച ഒരു പുസ്തകം പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ‘ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ എന്ന പേരിലാണ് വിസ്മയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം ആരാധകർക്കായി പങ്കുവെച്ചുകൊണ്ട് വിസ്മയ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. പൊതുവേദികളിൽ പൊതുവേ താരപുത്രി പ്രത്യക്ഷപ്പെടാറില്ല.
read also:കാർട്ടൂൺ വിഡിയോയിലൂടെ അമേരിക്കയെ കളിയാക്കി ചൈന’വൺസ് അപ്പോൺ എ വൈറസ്’
Story highlights-maya mohanlal practise thai martial art
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here