Advertisement

രാജ്യത്തേക്ക് ഇന്നുള്ളത് ആറ് വിമാന സർവീസുകൾ; രണ്ടെണ്ണം കേരളത്തിലേക്ക്

May 8, 2020
1 minute Read

ആറ് വിമാന സർവീസുകളാണ് ഇന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ രാജ്യത്തേക്കുള്ളത്. 235 യാത്രക്കാരുമായി സിംഗപ്പൂര് നിന്ന് ഡൽഹിയിലേക്കാണ് ആദ്യ വിമാനം. ധാക്കയിൽ നിന്ന് ശ്രീനഗരറിലേക്കാണ് രണ്ടാമത്തെ വിമാനം. 165 വിദ്യാർത്ഥികളാണ് ഇതിൽ ഉണ്ടാവുക. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് ഇന്ന് രണ്ട് വിമാന സർവീസുണ്ട്. പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലെത്തും. ബെഹ്രെയ്‌നിൽ നിന്ന് നെടുമ്പാശേരിയിലേക്കും സൗദിയിൽ നിന്ന് കരിപ്പൂരിലേക്കുമാണ് വിമാനങ്ങൾ.

കഴിഞ്ഞ ദിവസം മാറ്റിവച്ച വിമാനമാണ് കരിപ്പൂരിലേക്ക് ഇന്നെത്തുന്നത്. 162 യാത്രക്കാരാണ് റിയാദിൽ നിന്ന് യാത്രയാവുന്നത്. ഇന്ത്യൻ സമയം 3.15 ന് വിമാനം പുറപ്പെടും. 177 പേരാണ് ബെഹ്രെയ്‌നിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം രാത്രി 11.20ന് വിമാനം നെടുമ്പാശേരിയിൽ പറന്നിറങ്ങും.

ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങൾ കേരളത്തിലെത്തിയിരുന്നു. പ്രവാസികളുമായി അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 10.10 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. 151 യാത്രക്കാരുമായാണ് വിമാനം എത്തിയിരിക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

Story Highlights- six airline services to india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top