ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,70,000 പിന്നിട്ടു.
അമേരിക്കയിൽ ഇന്നലെയും രണ്ടായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ എഴുപത്തിയാറായിരം കടന്നു. റഷ്യയിലും ബ്രിട്ടണിലും ബ്രസീലിലും സ്ഥിതി രൂക്ഷമാണ്. ബ്രിട്ടണിൽ 24 മണിക്കൂറിനിടെ 539 പേരാണ് മരിച്ചത്. രാജ്യത്തെ മരണസംഖ്യ 30615 ആയി. ഫ്രാൻസിൽ മരണസംഖ്യ 25987 ആയി. ജർമനിയിൽ 7392 പേർ മരിച്ചു.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1886 ആയി. പോസിറ്റീവ് കേസുകളുടെ എണ്ണം 56342 ആയി. 37916 പേരാണ് ചികിത്സയിലുള്ളത്. 16539 പേർ രോഗമുക്തി നേടി.
Story Highlights-world covid death crossed 27 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here