വന്ദേഭാരത് ദൗത്യം: ഇന്ന് രാജ്യത്തെത്തുക ഒൻപത് വിമാനങ്ങൾ

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് രാജ്യത്ത് എത്തുക ഒൻപത് വിമാനങ്ങൾ. ഗൾഫ് നാടുകൾക്ക് പുറമേ അമേരിയ്ക്ക, ബ്രിട്ടൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ എത്തുക. അമേരിക്കയിൽ നിന്നുള്ള വിമാനം മുംബൈയിലും തുടർന്ന് ചെന്നൈയിലും ആണ് എത്തുക. ഇംഗ്ലണ്ടിൽ നിന്നുള്ള വിമാനം ഹൈദരാബാദിൽ എത്തും. ഫിലിപ്പൈൻസിൽ നിന്നുള്ള മുംബൈയിൽ ആണ് ഇറങ്ങുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് കൊച്ചിയിലെത്തും. മസ്‌ക്കറ്റ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് കൊച്ചിയിലെത്തുന്നത്. കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്കും സൗദിയിൽ നിന്ന് ഡൽഹിയിലേക്കും, യുഎഇയിൽ നിന്ന് ഉത്തർപ്രദേശിലെ ബബത്പൂരിലേക്കും ഇന്ന് വിമാനമുണ്ട്.
വൈകീട്ട് 4.15ന് മസ്‌കറ്റിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 8.50നാണ് ആദ്യ വിമാനം കൊച്ചിയിലിറങ്ങുക. 177 പേരാണ് ഈ വിമാനത്തിലുണ്ടാവുക. കുവൈത്തിൽ നിന്നും ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി ഒമ്പതേകാലിന് കൊച്ചിയിലെത്തും. 200 പേരാണ് ഈ വിമാനത്തിലുണ്ടാവുകയെന്നാണ് വിവരം.
Story Highlights- vande bharath mission,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here