വികസിത രാജ്യങ്ങളിലെ പോലെ ഗുരുതരമായ കൊറോണ വൈറസ് വ്യാപനം ഇന്ത്യയിലുണ്ടാകില്ലെന്ന് പ്രതീക്ഷ: കേന്ദ്ര ആരോഗ്യ മന്ത്രി

കൊറോണ വൈറസിന് വികസിത രാജ്യങ്ങളിലുണ്ടായ പോലെ അതിഗുരുതരമായ വ്യാപനം ഇന്ത്യയിലുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. എങ്കിലും ഏറ്റവും മോശം സാഹചര്യത്തെ നേരിടാൻ പോലുമുള്ള തയാറെടുപ്പുകൾ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. രോഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും മന്ത്രി. മരണ നിരക്ക് 3.3 ശതമാനത്തിൽ തന്നെ നിൽക്കുന്നു. രോഗ വിമുക്തിയുടെ നിരക്ക് 29.9 ശതമാനത്തിലുമാണ്. ഇതൊക്കെ നല്ല സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കോൺഫ്രൻസിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
read also:കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി
ഓരോ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികൾ മനസിലാക്കുന്നുണ്ട്. രോഗവ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ദിവസവും നിരീക്ഷണ വിധേയമാക്കുന്നു. 843 കൊവിഡ് ആശുപത്രികൾ രാജ്യത്തുണ്ട്. 165991 കിടക്കകൾ അവിടെ ഒരുക്കിയിട്ടുണ്ട്. ഐസിയു, ഐസൊലേഷൻ സൗകര്യങ്ങൾ അടക്കം 1991 ആരോഗ്യകേന്ദ്രങ്ങളിലായി 135643 കിടക്കകൾ തയാറാണ്. രാജ്യത്ത് 453 കൊറോണ വൈറസ് പരിശോധനാ ലാബുകളുണ്ടെന്നും മന്ത്രി. 0.38 ശതമാനത്തിന് മാത്രമെ വെന്റിലേറ്ററിൽ ഉള്ളൂ. 1.88 ശതമാനം രോഗികൾക്കേ കൃത്രിമ ഓക്സിജൻ വേണ്ടിവരുന്നതെന്നും വിലയിരുത്തിയെന്ന് മന്ത്രി.
Story highlights-health minister hope covid india condition not worse like developed nations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here