‘പീകു’ സിനിമയുടെ അഞ്ചാം വർഷം; ഇർഫാനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ദീപിക

അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ഓർമക്കായി സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ച് ബോളിവുഡ് നടി ദീപിക പദുകോൺ. ഇർഫാൻ ഖാനും ദീപികയും ഒരുമിച്ച് അഭിനയിച്ച പീകു സിനിമയുടെ അഞ്ച് വർഷം തികയുന്ന വേളയിലാണ് സിനിമാ ചിത്രീകരണ വേളയിലെ ചിത്രം ദീപിക പ്രേക്ഷകർക്കായി പങ്കുവച്ചത്. ചിത്രത്തിൽ ദീപികയുടെ നായകനായിരുന്നു ഇർഫാൻ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു പീകു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ദീപികയാണ്.
ചിത്രത്തിൽ ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ ഷൂജിത്ത് സർക്കാരിന്റെയും സാന്നിധ്യമുണ്ട്. കൂടാതെ അടിക്കുറിപ്പിൽ സിനിമയിലെ ഗാനത്തിന്റെ വരികളും ചേർത്തിരിക്കുന്നു. ‘ലംഹേ ഗുസർ ഗയേ’ എന്ന് തുടക്കുന്ന ഗാനത്തിന്റെ വരികളാണ് ചിത്രത്തോടൊപ്പം ദീപിക നൽകിയിരിക്കുന്നത്.
അച്ഛനും മകൾക്കും ഇടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കിടയിലേക്ക് വരുന്ന ഒരു കാബ് കമ്പനി ഉടമയായാണ് ഇർഫാൻ ചിത്രത്തിൽ വേഷമിട്ടിരുന്നത്. റാണാ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പീകു ആയി ദീപികയും അച്ഛൻ ഭാസ്‌കർ ആയി അമിതാഭ് ബച്ചനും തിളങ്ങി.
മൂവരുടെയും കഥാപാത്രങ്ങളുടെ പേരുകളും ഹാഷ്ടാഗിൽ ദീപിക ചിത്രത്തോടൊപ്പം ചേര്‍ത്തിരിക്കുന്നു. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
irfaan khan, deepika padukone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here