കൊവിഡ് പരിശോധനയ്ക്ക് സഞ്ചരിക്കുന്ന ആശുപത്രികളുമായി തൃശൂർ ജില്ലാഭരണകൂടം

ലോക്ക്ഡൗൺ കാലത്ത് സാധാരണ ജനങ്ങളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി എത്തിച്ച് തൃശൂർ ജില്ലാഭരണകൂടം. ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്പുകൾ സംഘിപ്പിക്കുന്നത്. ഡോക്ടർ, നഴ്സ്, ലബ് ടെക്നീഷ്, കെയർ ഫെസിലിറേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്.
ഒരു ഗവൺമെൻ്റ് പ്രെമറി ഹെൽത്ത് സെൻ്ററിലുള്ള എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയിലും ഉണ്ടാകും. ഇതോടെ ഡോക്ടറുടെ സേവനം വീടുകളിൽ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയിൽ സാമൂഹിക അകലം പാലിക്കുന്നത്തിൻ്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ആരോഗ്യ വകുപ്പിൻ്റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് പരിരോധന നടത്തുക. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽക്കും.
read also:കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ 12 ലക്ഷം കോടി രൂപ കടമെടുക്കും
പീസ് വാലി ആസ്റ്റർ വോളൻ്റീർസും സംയുക്തമായാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയിൽ നൽക്കുന്നത്. തൃശൂർ ഇൻ്റർ ഏജൻസിക്ക് കീഴിലുള്ള പീപ്പിൾസ് ഫൗണ്ടേഷനാണ് ജില്ലയിൽ പ്രദേശിക സംഘാടനം നിർവഹിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചിട്ടുള്ള കൊവിഡ് പരിശോധന നടത്തുന്നത്. മെയ് 20 വരെ സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയിൽ ലഭ്യമാക്കും
Story highlights- Thrissur district administration with traveling hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here