കേന്ദ്രസർക്കാരിന്റെ ദേഖോ അപ്നാ ദേശ് പദ്ധതിക്ക് ലോഗോ തയാറാക്കാൻ സഞ്ചാരികൾക്കും അവസരം

‘ദേഖോ അപ്നാ ദേശ്’ പദ്ധതിക്ക് ലോഗോ തയാറാക്കാനുള്ള അവസരം സഞ്ചാരികൾക്ക് നൽകി ടൂറിസം വകുപ്പ്. ദേഖോ അപ്നാ ദേശിന് അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്യുന്നവർക്ക് ഇന്ത്യയിലെ ഏതെങ്കിലുമൊരു സഞ്ചാരകേന്ദ്രത്തിൽ അഞ്ചുരാത്രിയും ആറ് പകലും താമസിക്കാൻ അവസരമാണ് ലഭിക്കുക.
ജനങ്ങളിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ രൂപം നൽകിയ പദ്ധതിയാണ് ‘ദേഖോ അപ്നാ ദേശ്’. 2020 ജനുവരി 24 ന് ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെ ഒരു ലോഗോ രൂപകൽപന ചെയ്യാൻ ടൂറിസം മന്ത്രാലയത്തിന് സാധിച്ചിട്ടില്ല. ഈ അവസരമാണ് ഇപ്പോൾ സഞ്ചാരികൾക്കായി നൽകുന്നത്.
ലോഗോ ഡിസൈൻ ചെയ്യാൻ താത്പര്യമുള്ളവർ www.mygov.in എന്ന വെബ്സൈറ്റിൽ കയറി മത്സരത്തിൽ പങ്കെടുക്കണം.
read also:ബഹ്റൈനിൽ നിന്നു വന്ന കോട്ടയം ജില്ലക്കാരിൽ ഒൻപത് പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി
‘ദേഖോ അപ്നാ ദേശ്’ പദ്ധതിയുടെ ഭാഗമായി 2022-നുള്ളിൽ എല്ലാവരും ഇന്ത്യയിലെ 15 വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദർശിച്ചിരിക്കണം. 15 സ്ഥലങ്ങൾ പൂർത്തിയാക്കുന്നവർക്ക് സമ്മാനവും ലഭിക്കുന്നതാണ്.
Story highlights-Tourists can also get the logo of Dekho Apna Desh project of the central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here