വഴി തുറക്കാതെ ബംഗാൾ; ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ മടക്കയാത്ര വൈകുന്നു

ബംഗാളിന്റെ അനുമതി നൽകാത്തതിനാൽ കേരളത്തിലുളള അസം തൊഴിലാളികളുടെ മടക്കയാത്ര വൈകുന്നു. ബംഗാളിലൂടെ ട്രെയിൻ കടന്നു പോകാൻ അനുവദിക്കാത്തതിനു പുറമേയാണ് അതുവഴി മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും അപ്രഖ്യാപിത വിലക്കുളളത്. കേരളത്തിൽനിന്ന് അസമിലെ സിൽച്ചാറിലേക്കു 2 ട്രെയിനുകൾ വിടാൻ തീരുമാനിച്ചിരുന്നെങ്കിലും ബംഗാളിലൂടെ കടന്നു പോകാൻ അനുമതി ലഭിക്കാത്തതിനാൽ സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. ആകെ സ്വന്തം തൊഴിലാളികൾക്കായി ട്രെയിനോടിക്കാൻ കേരളം പല തവണ അനുമതി തേടിയെങ്കിലും ആകെ ഒരു ട്രെയിൻ മാത്രം കടന്നു പോകാനാണ് അനുമതി നൽകിയത്. സ്വന്തം സംസ്ഥാനത്തെ തൊഴിലാളികളെ തിരികെ എത്തിക്കാൻ ബംഗാൾ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തെഴുതിയിരുന്നു.
ബംഗാളിന്റെ ഈ നടപടി വിവാദമായതോടെ 8 ട്രെയിനുകൾ കൂടി സംസ്ഥാനത്തേക്ക് കടന്നു വരാൻ ബംഗാൾ സർക്കാർ ഇന്നലെ കേന്ദ്രത്തെ അറിയിച്ചു. എന്നാൽ ഇതിൽ കേരളത്തിലെ ട്രെയിനുകൾക്ക് അനുമതി കൊടുത്തിട്ടില്ല. തമിഴ്‌നാട് 2 പഞ്ചാബ് 2, കർണാടക 3, തെലങ്കാന 1 എന്നിങ്ങനെയാണു ബംഗാൾ അനുവാദം നൽകിയത്.
കേരളത്തിൽ നിന്ന് ഇതുവരെ വിവിധ സംസ്ഥാനങ്ങളിലേക്ക് 22 ട്രെയിനുകളാണ് ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടത്.
എന്നാൽ, ബംഗാൾ അനുമതി നൽകാത്തതിനെ തുടർന്ന് അസമിലേക്ക് ഇതുവരെ ട്രെയിൻ സർവീസ് നടന്നിട്ടില്ല. 34,000 അസം തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് അസം സർക്കാർ പറയുന്നത്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മാത്രം 60,000 ഇതര സംസ്ഥാനത്തൊഴിലാളികളുണ്ടെന്നാണ് കേരള സർക്കാറിന്റെ കണക്ക്.
ഇവരിൽ നാട്ടിലേക്കു പോകാൻ തയാറായിരിക്കുന്നവർക്കു മാത്രം 40 ട്രെയിനെങ്കിലും വേണ്ടി വരും.
Story highlights-Bengal without opening its way; The return of workers in Bengal and Assam is delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here