Advertisement

ബഹ്റൈന്‍-കരിപ്പൂര്‍ വിമാനം ഒരുമണിക്കൂര്‍ വൈകും; വിമാനത്തിലുള്ളത് 184 യാത്രക്കാര്‍

May 11, 2020
2 minutes Read
Bahrain-Karipur flight will be delayed by one hour

കൊവിഡ് 19 പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ഒരു മണിക്കൂര്‍ വൈകും. വിമാനം രാത്രി 12.20 ഓടെ കരിപ്പൂരിലെത്തും. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ വിമാനം ഇന്ന് രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് ഒരു മണിക്കൂര്‍ വൈകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് ഈ വിമാനത്തില്‍ തിരിച്ചെത്തുക. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് വയസിന് താഴെ പ്രായമുള്ള 35 കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ള 4 പേരുമുണ്ട്. അടിയന്തര ചികിത്സാര്‍ത്ഥം വരുന്ന 22 പേരും വിമാനത്തില്‍ ഉണ്ട്.

കോഴിക്കോട് 67, മലപ്പുറം 27, എറണാകുളം ഒന്ന്, കണ്ണൂര്‍ 51, കാസര്‍ഗോഡ് 18, കൊല്ലം ഒന്ന്, പാലക്കാട് ഏഴ്, പത്തനംതിട്ട ഒന്ന്, തൃശൂര്‍ ആഞ്ച്, വയനാട് അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവരുടെ കണക്ക്. കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും.

 

Story Highlights: Bahrain-Karipur flight will be delayed by one hour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top