ഊര്‍ജ്ജ മന്ത്രാലത്തിലെ ഉദ്യോഗസ്ഥന് കൊവിഡ്; ഡല്‍ഹിയിലെ ശ്രമശക്തി ഭവന്‍ അടച്ചു

ഊര്‍ജ്ജ മന്ത്രാലത്തിലെ ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രമശക്തി ഭവന്‍ അടച്ചു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലത്തിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. തൊഴില്‍, ഊര്‍ജ്ജ, ജല മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രമശക്തി ഭവനിലാണ്.
ശ്രമശക്തി ഭവനിലെ തൊഴില്‍, ഊര്‍ജ്ജ, ജല മന്ത്രാലയങ്ങളുടെ ഓഫീസുകളാണ് അടച്ചത്. ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ഓഫീസുകള്‍ അണുവിമുക്തമാക്കിയ ശേഷം തുറന്ന് പര്വര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7000ലേക്ക് അടുക്കുന്നു. 6923 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 73 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights: covid 19 confirmed to energy ministry official
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here