ട്രെയിനുകൾക്ക് പിന്നാലെ ആഭ്യന്തര വിമാന സർവീസുകളും ആരംഭിക്കുന്നു

ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുന്നു. സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും വിമാനത്താവളങ്ങളിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.
മെയ് 17ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് സൂചന. രണ്ട് മണിക്കൂറിൽ കുറവ് യാത്രാ സമയമെടുക്കുന്നയിടങ്ങളിലേക്ക് വിമാന സർവീസ് ഉണ്ടാകില്ല. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ സർവീസ് ഉണ്ടാകുമെന്നാണ് വിവരം. യാത്രക്കാർക്ക് മാസ്‌ക്, ആരോഗ്യ സേതു ആപ്പ് എന്നിവ നിർബന്ധമാക്കും. ഹ്രസ്വ ദൂരയാത്രകൾക്ക് വിമാനങ്ങളിൽ ഭക്ഷണവും വിളമ്പില്ല.
Read Also : നാളെ മുതൽ ഓടിത്തുടങ്ങുന്ന ട്രെയിനുകളുടെ പട്ടിക; ടിക്കറ്റ് ബുക്കിംഗ്; മറ്റ് മാർഗനിർദേശങ്ങൾ [24 Explainer]
നാളെ മുതലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത്. 15 രാജധാനി റൂട്ടികളിലാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസുകൾ ഉണ്ടാകുക. സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ നിരക്കിലായിരിക്കും സർവീസ് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകീട്ട് നാല് മണി മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഐആർസിടിസിയുടെ വെബ്‌സൈറ്റിലൂടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. മാസ്‌കും, ആരോഗ്യ സേതു ആപ്പും ട്രെയിൻ യാത്രക്കാർക്കും നിർബന്ധമാണ്.
Story Highlights- india to begin domestic flight services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here