പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത് അബുദബിയിൽ നിന്ന് എത്തിയ 69 കാരിക്ക്

പത്തനംതിട്ടയിൽ പുതുതായി ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അബുദബിയിൽ നിന്ന് എത്തിയ റാന്നി സ്വദേശിയായ 69 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിൽ വീണ്ടും രോഗം റിപ്പോർട്ട് ചെയ്യുന്നത്.
അബുദബിയിൽ നിന്ന് തിരികെ നാട്ടിലെത്തിയ ആദ്യ സംഘത്തിലെ യാത്രക്കാരിയായിരുന്ന റാന്നി കോട്ടാങ്ങൽ സ്വദേശിയായ 69കാരിക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മാർച്ച് 8ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരുൾപ്പെടുന്ന ഏഴ് പേരെ പ്രത്യേക വാഹനത്തിലാണ് ജില്ലയിൽ എത്തിച്ചത്. ശേഷം കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് ഏഴ് പേരുടെയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇത് പുറത്ത് വന്നപ്പോഴാണ് ഒരാൾക്ക് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. നേരത്തെ ഇവരുടെ മകളുടെ ഭർത്താവ് അബുദാബിയിൽവച്ച് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പ്രമേഹ രോഗിയായ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചെന്നൈയിൽ നിന്ന് എത്തിയ ഒരാൾക്ക് കൂടി ജില്ലയിൽ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
read also: കെഎസ്ആർടിസി സൗകര്യം മറ്റ് സർക്കാർ ജീവനക്കാർക്കും; സർക്കാർ ഉത്തരവിറക്കി
വിദേശത്ത് നിന്നുമെത്തിയ 98 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 1088 പേരും ജില്ലയിലെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇതിൽ 8 പേർ ഗർഭിണികളാണ്. പുതിയ കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ പരിശോധന കർശനമാക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.
story highlights- coronavirus, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here