ഐഎൻഎസ് മഗർ തീരത്തടുത്തു.; കൊച്ചിയിൽ എത്തിയത് 202 യാത്രക്കാർ

കൊവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണ് സുരക്ഷിതമായി മടങ്ങിയെത്തുന്നത്. 44 മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിൽ 202 യാത്രക്കാരുമായി വൈകുന്നേരം 5.45 ഓടെയാണ് കപ്പൽ കൊച്ചിയിൽ എത്തിയത്. കപ്പലിൽ നിന്നും യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുകയാണ്. 30 പേരുടെ സംഘമായാണ് കപ്പലിൽ നിന്നും ആളുകളെ ഇറക്കുന്നത്.
കാക്കനാട് ആഷിയാന ലേഡീസ് ഹോസ്റ്റൽ, കളമശേരി രാജഗിരി ഹോസ്റ്റൽ എന്നിവിടങ്ങളിൽ ആണ് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ കരുവേലിപ്പടി മഹാരാജാസ് ഹോസ്പിറ്റലിൽ ആണ് പ്രവേശിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള യാത്രക്കാർക്കായി കെഎസ്ആർടിസി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. തിരുവനന്തപുരം (17) കൊല്ലം (11), പത്തനംതിട്ട (4)കോട്ടയം (7) ആലപ്പുഴ (7) ഇടുക്കി (5) എറണാകുളം (6) തൃശ്ശൂർ (10)മലപ്പുറം (2) പാലക്കാട് (5) കോഴിക്കോട് (5)കണ്ണൂർ (6) വയനാട് (4) കാസർഗോഡ് (2) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം.
Story highlight: Near INS Magar coast; Around 202 passengers arrived in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here