Advertisement

കൊവിഡ് പരിശോധനാ ഫലം 1 മണിക്കൂറിനുള്ളിൽ അറിയാം; ഇന്ത്യൻ നിർമിത ഫെലൂദ സ്ട്രിപ് ടെസ്റ്റ് ഉടൻ

May 13, 2020
3 minutes Read
covid test

കൊവിഡ് പരിശോധനയ്ക്ക് ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത പേപ്പർ ബേസ്ഡ് സ്ട്രിപ്പ് ആയ ഫെലൂദ (FELUDA) സ്ട്രിപ് ടെസ്റ്റ് നാലാഴ്ച്ചയ്ക്കുള്ളിൽ രാജ്യത്ത് ലഭ്യാകും. ചെലവ് കുറഞ്ഞതും വേഗതയേറിയതും കൃത്യതയാർന്നതുമായ ഈ ടെസ്റ്റ് വഴി ഒരു മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭ്യമാകും. നിലവിൽ കോവിഡ് രോഗനിർണയത്തിന് ഉപയോഗിക്കുന്ന ആർ ടി- പി സി ആർ ടെസ്റ്റിന് 4,500 രൂപ ചെലവ് വരുമ്പോൾ ഫെലൂദയ്ക്ക് 500 രൂപ മാത്രമാണ് ചെലവ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻഗ്രേറ്റീവ് ബയോളജി(CSIR-IGBI)യിലെ മുതിർന്ന ഗവേഷകരായ ഡോ. ദേബജ്യോതി ചക്രബർത്തിയും ഡോ. സൗവിത് മൈതിയും സംയുക്തമായാണ് ഫെലൂദ ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. കോവിഡ് 19 ന് കാരണമാകുന്ന Sars-CoV2 ന്റെ ജനിതകപദാർത്ഥം വേർതിരിച്ചറിയാനായി ഇഞകടജഞ ജീൻ എഡിറ്റിംഗ് ടെക്നോളജിയാണ് ഫെലൂദയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കൊവിഡ് പരിശോധനയ്ക്കായി വികസിപ്പതല്ല ഫെലൂദയെന്നും ഡോ. ചക്രബർത്തി പറഞ്ഞു. ഡിഎൻഎ-ആർഎൻഎ മാറ്റങ്ങൾ തിരിച്ചറിയാൻ വേണ്ടി ഫെലൂദ ടെസ്റ്റ് വികസിപ്പിച്ചെടുക്കുന്നതിനായി രണ്ടു കൊല്ലമായി ഗവേഷണം നടത്തി വരികയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കൊവിഡ് പരിശോധനയ്ക്കായി ടെസ്റ്റ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഡോക്ടർ ചക്രബർത്തി പറഞ്ഞു.

പേപ്പർ സ്ട്രിപ് പരിശോധനയ്ക്ക് ലളിതമായ പരിശീലനം മാത്രം ആവശ്യമായതിനാൽ നിരവധി പേരെ പരിശോധനപ്രക്രിയയിൽ രാജ്യവ്യാപകമായി ഉപയോഗപ്പെടുത്താമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ICMR) മുൻ ഡയറക്ടർ ജനറൽ ഡോ. നിർമൽ കെ ഗാംഗുലി പറയുന്നത്. കൃത്യതയാർന്നതും കൂടുതൽ മെച്ചപ്പെട്ടതുമാണ് ഈ ടെസ്റ്റ് കിറ്റെന്നാണ് ഡോ. ഗാംഗുലി പറയുന്നത്.

read also:സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യക്കാർ

സത്ജിത് റേയുടെ സാങ്കൽപ്പിക ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് ടെസ്റ്റിന് നൽകിയിരിക്കുന്നത്. ടെസ്റ്റിന്റെ ശാസ്ത്ര നാമമായ FNCAS9 എഡിറ്റർ ലിങ്ക്ഡ് യൂണിഫോം ഡിറ്റൻഷൻ അസ്സേയുടെ ചുരുക്കെഴുത്ത് കൂടിയാണ് FELUDA.

Story highlights-Covid test results are known within 1 hour; Indian-made Feluda strip test soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top