‘സൈനികരുടെ വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിൽ’; ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത്

രാജ്യത്തെ മൂന്ന് സേനവിഭാഗത്തിലുള്ള സൈനികരുടെയും വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത്. ഇത് സേനയിലെ 15 ലക്ഷത്തോളം വരുന്ന സൈനികർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മനുഷ്യ വിഭവശേഷിയുടെ ചെലവുകൾ പരിശോധിച്ചപ്പോൾ എന്തുകൊണ്ട് ഒരു ജവാൻ പതിനഞ്ചോ പതിനേഴോ വർഷം മാത്രം സേവിച്ചാൽ മതിയെന്ന നയം തുടരുന്നത്. എന്തുകൊണ്ട് 30 വർഷം സേവിച്ചു കൂടാ. നേരത്തെയുള്ള വിരമിക്കൽ മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത്.’: വിപിൻ റാവത്ത് ട്രിബ്യൂണിനു നൽകിയ അഭിമുഖത്തിൽ ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.
read also:രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം
മാത്രമല്ല, കൊവിഡിനെ തുടർന്നുള്ള സാഹചര്യം സായുധ സേനയിൽ പരിവർത്തനത്തിനും പുനഃസംഘടനയ്ക്കും അനിവാര്യമാക്കുന്നുവെന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു.
Story highlights-‘Extending the retirement age of soldiers’ General Bipin Rawat, Chief of Defense Staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here