ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു

ലോക്ക് ഡൗണിനിടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. രാവിലെ പുറപ്പെട്ട ട്രെയിനിൽ ഗർഭിണികളും വിദ്യാർഥികളടക്കം നിരവധി നിരവധി മലയാളികൾ നാട്ടിലേക്ക് തിരിച്ചു. വഡോദര, കോട്ട, മഡ്‌ഗോൺ, പനവേൽ, മംഗളൂരു, കോഴിക്കോട്, എറണാകുളം തുടങ്ങിയ 7 ഇടങ്ങളിലാണ് സ്റ്റോപ്പ്.
11.25 നാണ് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. ടിക്കറ്റ് ലഭിച്ചവർ രാവിലെ 7 മണി മുതൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. സാമൂഹ്യ അകലം പാലിച്ച് 9 മണിയോടെയാണ് യാത്രക്കാരെ സ്റ്റേഷനിലേക്ക് കടത്തിവിട്ടത്. കേരളത്തിലേക്കുള്ള ആദ്യ യാത്രയിൽ ഗർഭിണികളും നിരവധി വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നു. ഭൂരിഭാഗംപേരും ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരാണ്. ബുക്കിംഗ് ആരംഭിച്ച അവസാനനിമിഷം പല നിരക്കുകളിലാണ് ടിക്കറ്റ് ലഭിച്ചെത്തെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞ സന്തോഷത്തിലാണ് യാത്രക്കാർ.
read also:ഗൂഗിൾ പേ യുപിഐ നിയമങ്ങൾ ലംഘിക്കുന്നു; ഡൽഹി ഹൈക്കോടതിയിൽ ഹർജി
നാളെ രാത്രി 11.50 ന് ട്രെയിൻ കോഴിക്കോടെത്തും. മറ്റന്നാൾ പുലർച്ചെ 1.40 ന് എറണാകുളത്തും 5.30 യോടെ തിരുവനന്തപുരത്തും എത്തും. ട്രെയിനിനകത്ത് ഭക്ഷണ വിതരണം ഇല്ലെന്നതിനാൽ മൂന്ന് ദിവസത്തേക്കാവശ്യമായ ഭക്ഷണവും വെള്ളവും കയ്യിൽ കരുതിയാണ് യാത്രക്കാർ എത്തിയത്. യാത്രയിലുടനീളം മാസ്‌ക്ക് ധരിക്കണമെന്നും നിർദേശം നൽകി. ടിക്കറ്റ് ലഭിക്കാത്ത കൂടുതൽ മലയാളികൾക്ക് അടുത്ത ദിവസങ്ങളിലെ സർവീസുകളിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Story highlights- first train to kerala from Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here