വേളിയിലെ കെടിഡിസി ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് കായലിൽ മുങ്ങി

തിരുവനന്തപുരം വേളിയിലെ കെടിഡിസിയുടെ ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് കായലിൽ മുങ്ങി. ഇന്നലെ പെയ്ത മഴയ്ക്ക് പിന്നാലെയാണ് റെസ്റ്റോറന്റ് കായലിൽ മുങ്ങിയത്. ഇരുനില കെട്ടിടത്തിന്റെ ആദ്യനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
ദിവസങ്ങൾക്ക് മുൻപ് റെസ്റ്റോറന്റിന് തകരാർ ഉള്ളതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. ഇന്നലെ ശക്തമായ മഴ പെയ്തതോടെ മുങ്ങുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ റെസ്റ്റോറന്റിൽ ആരുമില്ലാതിരുന്നത് അപകടം ഒഴിവാക്കി. മലിന ജലം ഒഴുക്കി വിടുന്ന ഭാഗത്തൂടെ കായൽ ജലം കയറിയതാകാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപ മുടക്കി ആറ് മാസം മുന്‍പാണ് ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് നവീകരിച്ചത്. വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്ഘാടനവും നടത്തിയിരുന്നു.
story highlights- KTDC, floating restaurant, veli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here