വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ജില്ലയില്‍ അതീവജാഗ്രത

വയനാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടിയതോടെ ജില്ലയില്‍ അതീവജാഗ്രത.ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.കൂടുതല്‍ ഉദ്യോഗസ്ഥരുടെ പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കും. മാനന്തവാടി സ്റ്റേഷനില്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എത്തിയ കമ്മന സ്വദേശിയായ കൊവിഡ് രോഗിയില്‍ നിന്നാണ് പൊലീസ് ഉദ്യോഗ്സ്ഥര്‍ക്ക് രോഗം പടര്‍ന്നത്.
ഈ സഹാചര്യത്തില്‍ സ്റ്റേഷനില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. പിപിഇ കിറ്റ് ധരിച്ച രണ്ട് പേര്‍ മാത്രമേ ഇനി മുതല്‍ സ്റ്റേഷനിലുണ്ടാകു. വയനാട് എസ്പി ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ വീണ്ടും സാമ്പിള്‍ നല്‍കുന്ന കാര്യത്തില്‍ ആരോഗ്യവിഭാഗം തീരുമാനം കൈക്കൊളളുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ചെന്നൈ കോയമ്പേട് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നവരാണ് എല്ലാ രോഗികളും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സാമ്പിള്‍ ഇതിനോടകം പരിശോധനക്ക് അയച്ചിട്ടുണ്ട്.
Story Highlights: covid19 Extreme vigilance in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here