പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ വീണ്ടും പുറത്ത്; പശുവിനെ ആക്രമിച്ചു

പത്തനംതിട്ടയിൽ തണ്ണിത്തോട്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ രാവിലെ വീണ്ടും പുറത്ത്. ഇന്നലെ കണ്ട പേഴുംപാറയിൽ നിന്ന് അരക്കിലോ മീറ്റർ അകലെയാണ് കടുവ എത്തിയത്. മടമണ്ണിലെ വീട്ടിനടുത്ത് തൊഴുത്തിൽ കെട്ടിയ പശുവിന്റെ ദേഹത്ത് കടുവ മാന്തിയതിന്റെ പാടുകളുണ്ട്.
പൊലീസ് കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്നലെ തന്നെ വിപുലീകരിച്ചിരുന്നു. അതിനാൽ കടുവ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്കും കടുവയെ കണ്ടതായി വിവരമുണ്ട്. പേഴുംപാറ രമാഭായ് സെറ്റിൽമെന്റ് കോളനിക്ക് സമീപം തരിശ് ഭൂമിയിലെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്.
കഴിഞ്ഞ ദിവസവും ഈ പരിസരത്ത് കടുവയെ കണ്ടിരുന്നു. കൂടും കടുവയെ കണ്ടെത്താൻ വനം വകുപ്പുകാർ നിർമിച്ചിരുന്നു. ഹെലിക്യാം പരിശോധനയിലും കടുവയെ കണ്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മേടപ്പാറ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ വിനീഷ് മാത്യുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ടാപ്പിംഗിനെത്തിയ ഇയാളെ കടുവ ആക്രമിക്കുകയായിരുന്നു. കാണാതായപ്പോൾ തെരഞ്ഞ് പോയ ആളാണ് ശരീരഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Story highlights-tiger seen in pezhumpara, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here