ഇന്നത്തെ പ്രധാന വാർത്തകൾ (14-05-2020)

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചു
സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു. എന്നാൽ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ 78000 കടന്നു; മരണം 2500 കടന്നു
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 3722 പോസിറ്റീവ് കേസുകളും 134 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 78003 ആയി. മരണസംഖ്യ 2549 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 49219 ആണ്. 26235 പേർ രോഗമുക്തി നേടി.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഗുജറാത്തിലും തമിഴ്നാട്ടിലും എണ്ണം 9000 കടന്നു
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഗുജറാത്തിലും തമിഴ്നാട്ടിലും കൊവിഡ് ബാധിതർ 9000 കടന്നു. കൊവിഡ് മുക്തമായിരുന്ന ഗോവയിൽ ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 74281 ആയി. ഇതുവരെ 2415 പേർ മരിച്ചു.
Story Highlights- todays news headlines may 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here