കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എതിരെ കേസ്

കാസർഗോഡ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എതിരെ കേസ്. കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയത് മറച്ചുവച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
മഞ്ചേശ്വരം പൊലീസാണ് പൊതുപ്രവർത്തകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എപ്പിഡമിക്ക് ആക്റ്റ് പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയെ സന്ദർശിക്കാൻ ഇയാൾ മൂന്ന് തവണ പോയിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആശുപത്രി ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു.
മെയ് നാലിന് മഹാരാഷ്ട്രയിൽ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. ബന്ധുവിനെ കൊറോണ പ്രതിരോധ സെല്ലിൽ അറിയിക്കാതെ വീട്ടിൽ പാർപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മെയ് 11 ന് ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചത്.
story highlights- coronavirus, kasaragod, social worker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here