ഗുരുവായൂർ ക്ഷേത്രത്തിന് പുറത്തുനിന്ന് തൊഴാൻ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന വാർത്ത വ്യാജം : ജില്ലാ കളക്ടർ

ഗുരുവായൂർ ക്ഷേത്രത്തിന് പുറത്തുനിന്ന് തൊഴാൻ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചുവെന്ന വാർത്ത തെറ്റാണെന്ന് കളക്ടർ എസ്. ഷാനവാസ്. കൊവിഡ് കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അതേ പോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുനിന്ന് തൊഴാൻ സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ച നടന്നതല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നടപ്പിലാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നാണ് കളക്ടർ അറിയിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഗുരുവായൂർ ക്ഷേത്രത്തിന് പുറത്തുനിന്ന് നടപ്പുരയിൽനിന്ന് തൊഴാൻ അനുവാദമില്ല. നാല് നടപ്പുരകളുടെയും കവാടങ്ങൾ അടച്ചിട്ട് പൊലീസ് കാവലിലാണ്. ഇത് തുടരുമെന്നും കളക്ടർ അറിയിച്ചു.
Story Highlights- Guruvayur temple, lockdown, district collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here