രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ തമിഴ്‌നാട് ഗുജറാത്തിനെ മറികടന്നു. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 81970 ആയി. 2649 പേര്‍ മരിച്ചു. അതേസമയം, മിസോറം ഈമാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി.
രാജ്യത്ത് രോഗമുക്തമാകുന്നവരുടെ നിരക്ക് 34.1 ശതമാനമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 10,108 ആയി. 24 മണിക്കൂറിനിടെ 434 കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ പോസിറ്റീവ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുകയാണ്.
24 മണിക്കൂറിനിടെ 340 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 9932 ഉം മരണം 606 ഉം ആയി. അതേസമയം, 4035 പേര്‍ക്ക് രോഗം ഭേദമായി. ഡല്‍ഹിയില്‍ 425 പേര്‍ കൂടി രോഗബാധിതരായതോടെ ആകെ കൊവിഡ് കേസുകള്‍ 8895 ആയി.
മരണസംഖ്യ 123 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ 213 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 4747 ആയി. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു.
Story Highlights: coronavirus, Lockdown, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here