നബാർഡ് വായ്പ തുക സമയബന്ധിതമായി വിനിയോഗിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി

കാർഷിക മേഖലയ്ക്ക് നബാർഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ സമയബന്ധിതമായി വിനിയോഗിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് 1500 കോടിരൂപ കേരള ബാങ്ക് വഴിയും 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നൽകാൻ തീരുമാനമായത്. സുഭിക്ഷകേരളം പദ്ധതിക്ക് നബാർഡ് വായ്പ ഉപയോഗിക്കും.
read also:കൊവിഡ് സാമ്പത്തിക പാക്കേജ് മൂന്നാംഘട്ട പ്രഖ്യാപനം; കാർഷിക മേഖലയ്ക്ക് ഊന്നൽ
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക. കേരള ബാങ്കിന് അനുവദിച്ച 1500 കോടിയിൽ 990 കോടിരൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തന മൂലധനത്തിനുമാണ്. ബാക്കി 510 കോടിരൂപ സ്വയം തൊഴിൽ, കൈത്തറി, കരകൗശലം, കാർഷികോൽപന്ന സംസ്‌കരണം, ചെറിയ കച്ചവടം മുതലായവയ്ക്ക് പ്രവർത്തന മൂലധനമായും നൽകും.
Story highlights-NABARD loan in a time bound manner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here